ശേഖരണ കേന്ദ്രത്തിലേക്ക് എത്തിക്കാൻ കഴിയുന്നില്ലെങ്കിൽ വീട്ടിലെത്തി ശേഖരിക്കാനുള്ള അഭ്യർത്ഥന നൽകുക.
പഴകിയതോ കേടുവന്നതോ ഉപയോഗിക്കാതെ കിടക്കുന്നതോ ആയ മുസ്ഹഫുകൾ സുരക്ഷിതമായി കൈമാറാൻ, വീട്ടിലെത്തി ശേഖരിക്കുന്ന സേവനം ലഭ്യമായ പ്രദേശങ്ങളിൽ നിങ്ങളുടെ വിവരങ്ങളും ശേഖരണം വിശദാംശങ്ങളും നൽകി അഭ്യർത്ഥന തയ്യാറാക്കാം.
വീടുകളിൽ നിന്നുള്ള ശേഖരണം വിവിധ സാഹചര്യങ്ങൾക്ക് വിധേയമായിരിക്കും
നിങ്ങൾ അപേക്ഷ സമർപ്പിച്ച ശേഷം നിങ്ങളുടെ സ്ഥലത്തെ സന്നദ്ധപ്രവർത്തകരുടെയും വാഹനങ്ങളുടെയും ലഭ്യത തുടർന്ന് സൗകര്യപ്രദമായ തീയതിയും സമയവും നിങ്ങളെ അറിയിച്ച ശേഷമായിരിക്കും വീടുകളിൽ നേരിട്ടെത്തി മുസ്ഹഫുകൾ ശേഖരിക്കുന്നത്
നിങ്ങളുടെ അടുത്ത് തന്നെ കളക്ഷൻ സെന്ററുകൾ ഉണ്ടെങ്കിൽ, അവിടേക്ക് നേരിട്ടെത്തിക്കുന്നത് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും
മുസ്ഹഫുകൾ മറ്റ് മാലിന്യങ്ങളിൽ നിന്ന് വേർതിരിച്ച് സുരക്ഷിതമായി സൂക്ഷിക്കുക.
- മുസ്ഹഫുകൾ വൃത്തിയുള്ള കവറിലോ ബോക്സിലോ ആക്കി വെക്കുക
- ഇളകിപ്പോയ ഖുർആൻ താളുകൾ ഉണ്ടെങ്കിൽ പ്രത്യേകം സുരക്ഷിതമായി പൊതിഞ്ഞു സൂക്ഷിക്കുക
- ഈർപ്പമുള്ളതോ നനഞ്ഞതോ ആയ മുസ്ഹഫുകൾ മറ്റുള്ളവയുമായി ചേർക്കാതെ വേർതിരിക്കുക
- ശേഖരണ സംഘം എത്തുന്നത് വരെ മാലിന്യങ്ങളോടൊപ്പം ഇടാതെ ആദരവോടെ വേറെത്തന്നെ സൂക്ഷിക്കുക
- വലിയ അളവിലുള്ള ശേഖരമാണെങ്കിൽ അത് മുൻകൂട്ടി കളക്ഷൻ ടീമിനെ അറിയിക്കുക
ഓരോ മുസ്ഹഫും കൃത്യമായ പരിശോധനയ്ക്ക് ശേഷമേ തുടർനടപടികൾ സ്വീകരിക്കൂ
ശേഖരിച്ച മുസ്ഹഫുകൾ ഉപയോഗയോഗ്യം, അറ്റകുറ്റപ്പണിയും പുനഃസ്ഥാപനവും ചെയ്യാവുന്നത്, പുനർവിതരണത്തിന് അനുയോജ്യം, പുനരുപയോഗിക്കാൻ കഴിയാത്തത് എന്നിങ്ങനെ തരംതിരിക്കും.
യാതൊരു വിധത്തിലും പുനരുപയോഗിക്കാൻ സാധിക്കാത്തവ മാത്രമാണ് ശരീഅഃ നിയമങ്ങൾ പാലിച്ചുകൊണ്ട് അന്തിമ കൈകാര്യം ചെയ്യലിനായി തിരഞ്ഞെടുക്കുന്നത്
വീട്ടിലെത്തി ശേഖരണം ആവശ്യമില്ലെങ്കിൽ അടുത്തുള്ള ശേഖരണ കേന്ദ്രത്തിൽ നേരിട്ട് കൈമാറാം.
ശേഖരണ കേന്ദ്രം ലഭ്യമല്ലെങ്കിൽ വീട്ടിലെത്തി ശേഖരിക്കാനുള്ള അഭ്യർത്ഥന തയ്യാറാക്കുകയോ ബന്ധപ്പെടാനുള്ള പേജ് വഴി QP Network നെ സമീപിക്കുകയോ ചെയ്യാം.