ഖുർആനോടുള്ള ആദരം (വിശ്വാസം 3/6), ഏത് ഘട്ടത്തിലും മുസ്ഹഫുകളെ (printed or writtern) സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യത.
കാലപ്പഴക്കം മൂലം കേടുവന്നതോ ഉപയോഗപ്രദമല്ലാത്തവിധം തകർന്നതോ ആയ മുസ്ഹഫുകൾ അശ്രദ്ധയാൽ മാലിന്യത്തിൻ്റെ ഭാഗമാകാതിരിക്കാനായി, അവയെ സുരക്ഷിതമായി ശേഖരിച്ച് പരിശോധിച്ച് സംരക്ഷിക്കുകയും കഴിയുന്നവ വീണ്ടും ഉപയോഗത്തിലേക്ക് എത്തിക്കുകയും ഉപയോഗം അസാധ്യമായത് ശരീഅഃ അനുസൃതമായി സംസ്കരിക്കുകയും ചെയ്യുന്ന ഉത്തരവാദിത്വമാണ് ഓരോ മുസ്ലിമിനും ഖുർആനോടുള്ള വിശ്വാസപരമായ ബാധ്യത.
പൂർണമായോ ഭാഗികമായോ ഉള്ള ഒരു മുസ്ഹഫും മാലിന്യങ്ങളിലേക്ക് എത്തിപ്പെടരുത്.
നമ്മുടെ അറിവോടെ മുഹഫുമായി ബന്ധപ്പെട്ട ഒന്നും മാലിന്യങ്ങളിൽ പെട്ട് പോകരുത്.
മുസ്ഹഫ് പുതിയതായാലും വർഷങ്ങളായി ഉപയോഗിച്ച് പഴകിയതായാലും, പേജുകൾ കീറിയതോ വെള്ളം കയറിയതോ വായിക്കാൻ കഴിയാത്ത അവസ്ഥയിലായാലും അതിനെ ആദരപൂർവ്വം കൈകാര്യം ചെയ്യേണ്ടത് മുസ്ലിം ഉമ്മത്തിൻ്റെ മേൽ നിർബന്ധമായ (ഈമാൻ കാര്യങ്ങൾ 3/6) ഉത്തരവാദിത്വമാണ്
വീടുകൾ, മസ്ജിദുകൾ, മദ്റസകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കാലങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന അല്ലെങ്കിൽ കേടായ മുസ്ഹഫുകളും, ഖുർആൻ ആയത്തുകളുള്ള കിതാബുകളും, ഹദീസുകളും ഉണ്ടായേക്കാം. അവ എങ്ങനെ കൈകാര്യം ചെയ്യണമെന്നോ എവിടെ ഏൽപ്പിക്കണം എന്നീ കാര്യങ്ങൾക്ക് വ്യക്തമായ ഒരു സംവിധാനം ഇല്ലാത്തതുകൊണ്ട് പഴയ പുസ്തകങ്ങൾ, കടലാസ് മാലിന്യം, മറ്റ് മാലിന്യങ്ങൾ എന്നിവയുമായി കലരാനുള്ള ദുരന്തപരമായ സാധ്യത ഉണ്ടാകുന്നു.
ഇത്തരം സംഭവങ്ങൾ പലപ്പോഴും മനഃപൂർവമായ അനാദരവിനേക്കാൾ അറിവില്ലായ്മ, ശ്രദ്ധക്കുറവ്, എളുപ്പത്തിൽ ലഭ്യമായ സംസ്കരണ സംവിധാനം ഇല്ലായ്മ എന്നിവ മൂലമാണ് ഉണ്ടാകുന്നത്. മുസ്ഹഫുകൾ അച്ചടിക്കാൻ അനേകം സംവിധാനങ്ങൾ ഉണ്ടെങ്കിലും അതുനുപകരമായി സ്ഥിരമായ ഉചിതമായ സംസ്കരണ സംവിധാനങ്ങൾ ഉണ്ടാവണം.
പരമാവധി സംരക്ഷണം, സാധ്യമെങ്കിൽ പുനരുപയോഗം, അവസാനമായി മാത്രം അന്തിമ കൈകാര്യം.
QP Network ലക്ഷ്യം വെക്കുന്നത് മുസ്ഹഫ് കോപ്പികളെ ശേഖരിച്ച് ഒഴിവാക്കുക എന്നതല്ല. ആദ്യം ഓരോ മുസ്ഹഫിൻ്റെയും അവസ്ഥ പരിശോധിക്കും. ഉപയോഗിക്കാൻ കഴിയുന്നവ ഉപയോഗത്തിൽ തുടരും; ചെറിയ അറ്റകുറ്റപ്പണി വഴി വീണ്ടെടുക്കാവുന്നവ പുനഃസ്ഥാപിക്കും അതിലൂടെ യോഗ്യമായ മുസ്ഹഫുകൾ ആവശ്യക്കാർക്ക് നൽകാൻ സാധിക്കും
പൂർണമായും ഉപയോഗപ്രഥമല്ലെന്ന് ഉറപ്പായ മുസ്ഹഫുകൾ മാത്രമേ അംഗീകൃത പരിശോധനയ്ക്കും ശരീഅഃ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള തുടർ സംസ്കരണത്തിലേക്ക് മാറ്റുകയുള്ളൂ.
പുതിയ മുസ്ഹഫുകൾ ലഭിക്കാൻ നിരവധി സംവിധാനങ്ങൾ ഉണ്ട്. കാലപ്പഴക്കം മൂലം ഉപയോഗ യോഗ്യമല്ലാത്ത മുസ്ഹഫുകൾ ആദരവോടെ ഏറ്റെടുക്കാനും കഴിയുന്ന സംവിധാനങ്ങൾ അനിവാര്യമാണ്.
ഒരു വീട്ടിലോ മസ്ജിദിലോ മദ്റസയിലോ കാലപ്പഴക്കം മൂലം ഉപയോഗിക്കാൻ കഴിയാത്തതോ, കേട് വന്നതോ ആയ മുസ്ഹഫുകൾ ഉണ്ടായാൽ “ഇനി എന്ത് ചെയ്യണം?” എന്ന ആശങ്ക ഉണ്ടാകാതിരിക്കണം.
ഓൺലൈൻ ആയി അടുത്തുള്ള അംഗീകൃത ശേഖരണ കേന്ദ്രം കണ്ടെത്താനും, വേണ്ടി വന്നാൽ വീടുകളിൽ എത്തി മുസ്ഹഫുകളോ ബന്ധപ്പെട്ട കിതാബുകളോ ശേഖരിക്കണമെന്നുള്ള അഭ്യർത്ഥന നൽകാനും, ശേഖരിച്ചവ ശരീഅഃ മാനദണ്ഡങ്ങൾ അനുസരിച്ച് തുടർ കൈകാര്യം ക്രമബദ്ധമായി നടത്താനും കഴിയുന്ന സ്ഥിരമായ സംവിധാനമാണ് QP നെറ്റ്‌വർക്ക് ലക്ഷ്യമിടുന്നത്.
ശേഖരണം മുതൽ ശരീഅഃ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള അന്തിമ ഘട്ടംവരെ ക്രമപ്രകാരമുള്ള കൈകാര്യം.
01 — ശേഖരണം: വ്യക്തികൾ, വീടുകൾ, മസ്ജിദുകൾ, മദ്റസകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് സുരക്ഷിതമായി സ്വീകരിക്കുന്നു.
02 — പരിശോധന: ഓരോ മുസ്ഹഫുകളുടെയും അവസ്ഥ പരിശോധിച്ച് തരംതിരിക്കുന്നു.
03 — അറ്റകുറ്റപ്പണിയും പുനഃസ്ഥാപനവും: നന്നാക്കാൻ കഴിയുന്ന മുസ്ഹഫുകൾ സംരക്ഷിച്ച് വീണ്ടും ഉപയോഗയോഗ്യമാക്കുന്നു.
04 — പുനർവിതരണം: ഉപയോഗയോഗ്യമായ മുസ്ഹഫുകൾ ആവശ്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വീണ്ടും നൽകുന്നു.
05 — ആദരപൂർവ്വമായ അന്തിമ കൈകാര്യം: ആദരപൂർവ്വമായ അന്തിമ കൈകാര്യം: പുനരുപയോഗിക്കാൻ കഴിയാത്തവ ശരീഅഃ മാർഗനിർദ്ദേശങ്ങൾക്ക് വിധേയമായി കൈകാര്യം ചെയ്യുന്നു.
ഖുർആൻ സംരക്ഷണം ഓരോ മുസ്ലിമിൻ്റെയും വിശ്വാസപരമായ ഉത്തരവാദിത്വം
മസ്ജിദുകൾ, മദ്റസകൾ, സ്ഥാപനങ്ങൾ, കുടുംബങ്ങൾ, വ്യക്തികൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ കൂട്ടായ പങ്കാളിത്തമുണ്ടെങ്കിൽ സ്ഥിരമായ പരിഹാരം സൃഷ്ടിക്കാൻ കഴിയും.
നിങ്ങളുടെ മഹല്ലുകളേയും സ്ഥാപനങ്ങളെയും സമൂഹ കൂട്ടായ്മകളെയും ശേഖരണ കേന്ദ്രം / QPN സംവിധാനം ആയി ബന്ധിപ്പിക്കാം, ബോധവത്കരണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാം, അല്ലെങ്കിൽ വ്യക്തിപരമായി സന്നദ്ധ പ്രവർത്തകാരായി സേവിക്കാം.
നിർണായക തീരുമാനങ്ങൾ ശരീഅഃ മാർഗനിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി.
ശരീഅഃ മാർഗനിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി തുടർന്നും ഉപയോഗിക്കാൻ പറ്റാത്ത പൂർണമായതോ ഭാഗികമായതോ ആയ മുസ്ഹഫുകളുടെ ശേഖരണം, തരംതിരിക്കൽ, പുനഃസ്ഥാപനം, പുനർവിതരണം, ഉപയോഗശൂന്യമായവയുടെ അന്തിമ കൈകാര്യം എന്നിവ ആദരപൂർവ്വവും ഉത്തരവാദിത്തത്തോടെയും നിർവഹിക്കുന്ന സംവിധാനമാണ് നടപ്പിൽ വരുന്നത്.
നിർദിഷ്ട പ്രവർത്തന മാർഗരേഖ, ഏകോപനം, പരിശീലനം, കൃത്യമായ രേഖപ്പെടുത്തൽ, കാലാനുസൃത പരിശോധന എന്നിവയിലൂടെ ഈ പ്രവർത്തനങ്ങളുടെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നു.
നിങ്ങൾ ഏൽപ്പിക്കുന്ന കേടായ മുസ്ഹഫുകളും, കിതാബുകളും നൽകുന്ന പിന്തുണകളും ഖുർആനോടുള്ള നിങ്ങളുടെ വിശ്വാസപരമായ ഉത്തരവാദിത്വമായിരിക്കും.
ഉപയോഗ യോഗ്യമല്ലാത്ത മുസ്ഹഫുകളുടെ ശേഖരണം, ഗതാഗതം, അറ്റകുറ്റപ്പണിയും പുനഃസ്ഥാപനവും, പുനർവിതരണം, സംസ്കരണം, സന്നദ്ധ സേവനം എന്നിവയിലെല്ലാം മഹല്ലടിസ്ഥാനത്തിൽ ഓരോ വ്യക്തികളും അവരവരുടെ സഹകരണം ഉറപ്പാക്കണം.
“മുസ്ഹഫ് സംരക്ഷണ ദൗത്യത്തിന്റെ ഭാഗമാകൂ”
ഖുർആൻ എഴുതപ്പെട്ടതോ അച്ചടിക്കപ്പെട്ടതോ ആയ മുസ്ഹഫുകൾ ആദരവോടെ സംരക്ഷിക്കുകയും ഉപയോഗയോഗ്യമല്ലാത്ത ഭാഗങ്ങൾ ശേഖരിച്ച് സുരക്ഷിതമായി കൈകാര്യം ചെയ്ത് ശരിയായ രീതിയിൽ സംസ്കരിക്കുകയും ചെയ്യുന്ന ഈ ദൗത്യത്തിൽ നിങ്ങളും പങ്കാളിയാകണം. നിങ്ങളുടെ പങ്കാളിത്തം മുസ്ഹഫ് സംരക്ഷണ പ്രവർത്തനങ്ങളെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും ഈ സേവനം സ്ഥിരതയോടെ മുന്നോട്ട് കൊണ്ടുപോകാനും സഹായിക്കും.
QPN സേവനം നിങ്ങളുടെ പ്രദേശത്ത് ലഭ്യമാണോ എന്ന് പരിശോധിക്കാം.
നമ്മുടെ ഒരു ചെറിയ ശ്രദ്ധ പോലും മുസ്ഹഫുകൾ മാലിന്യത്തിലേക്ക് എത്തിപ്പെടുന്നതിൽ നിന്ന് നിന്ന് തടഞ്ഞേക്കാം.
നമ്മുടെ വീടുകളിലോ മസ്ജിദിലോ മദ്റസയിലോ സ്ഥാപനങ്ങളിലോ ഉപയോഗശൂന്യമായി കിടക്കുന്ന മുസ്ഹഫുകൾ ഉണ്ടെങ്കിൽ അതൊന്നും മാലിന്യ ശേഖരണ കേന്ദ്രങ്ങളിലേക്ക് നൽകാതിരിക്കുക. QP Network ൻ്റെ അംഗീകൃത ശേഖരണ സംവിധാനത്തിലൂടെ കൈമാറുക. അല്ലെങ്കിൽ വിവരം അറിയിക്കുക ( ഒരു WhatsApp മെസ്സേജ് / SMS മതി QP Network ലെ സന്നദ്ധ സേവകർ നിങ്ങളെ contact ചെയ്യും)