ഖുർആൻ സംരക്ഷണ ശൃംഖല അടിയന്തിര സംരക്ഷണം വേണ്ട മുസ്ഹഫുകൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ അതിൻ്റെ ചിത്രവും ലൊക്കേഷനും WhatsApp ചെയ്യുക
ശേഖരണ കേന്ദ്രം കണ്ടെത്തുക

നിങ്ങളുടെ അടുത്തുള്ള അംഗീകൃത QPN ശേഖരണ കേന്ദ്രം കണ്ടെത്തുക.

കാലപ്പഴക്കം മൂലം കേടുവന്നതോ തീരെ ഉപയോഗിക്കില്ലെന്ന് ഉറപ്പുള്ളതുമായ മുസ്ഹഫുകൾ മാലിന്യങ്ങളിലേക്ക് തള്ളാതെ, QP Network ൻ്റെ അംഗീകൃത കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി കൈമാറാം.

നിങ്ങളുടെ ലൊക്കേഷൻ അയക്കുക

GPS സ്ഥാനം QPN-ലേക്ക് Share ചെയ്യുക

'location icon' അല്ലെങ്കിൽ 'GPS ലൊക്കേഷൻ പരിശോധിക്കുക' ബട്ടൺ Tap ചെയ്യുക. ശേഖരണ കേന്ദ്രമോ QPN നിർദ്ദേശമോ ലഭ്യമാകും.

സമീപ ലൊക്കേഷൻ
GPS അടിസ്ഥാനമാക്കി പരിശോധിക്കുന്നു…
WhatsApp:

QPN ലേക്ക് എത്താൻ WhatsApp ൽ Send ബട്ടൺ Tap ചെയ്യുക

എന്തുകൊണ്ട് അംഗീകൃത ശേഖരണ കേന്ദ്രം?

ഖുർആൻ കൈമാറ്റം സാധാരണ പഴയ പുസ്തക ശേഖരണത്തോട് സമാനമല്ല

മുസ്ഹഫുകൾ കേടുപാടുകൾ കൂടാതെ സ്വീകരിച്ച്, മറ്റ് വസ്തുക്കളിൽ നിന്ന് മാറ്റി വെച്ച്, QP Network ൻ്റെ നിർദ്ദിഷ്ട നടപടിക്രമങ്ങളിലൂടെ കൈമാറ്റം ചെയ്യുകയാണ് ശേഖരണ കേന്ദ്രത്തിലൂടെ ഉറപ്പാക്കുന്നത്

ശേഖരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മുസ്ഹഫുകളുടെ സ്വീകരണം, താൽക്കാലിക സൂക്ഷിപ്പ്, കൃത്യമായ രേഖപ്പെടുത്തൽ, സുരക്ഷിതമായ കൈമാറ്റം എന്നിവയ്ക്കായി വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളും ഔദ്യോഗിക പ്രവർത്തന ചട്ടങ്ങളും നൽകുന്നു

കൈമാറുമ്പോൾ ശ്രദ്ധിക്കേണ്ടത്

മുസ്ഹഫുകൾ ആദരവോടെയും ശുചിത്വത്തോടെയും കേന്ദ്രങ്ങളിൽ എത്തിക്കുക

  • മുസ്ഹഫുകൾ മറ്റ് പഴയ പുസ്തകങ്ങളുമായോ മാലിന്യ കടലാസുകളുമായോ കലർത്തരുത്
  • ശുചിത്വമുള്ള കവർ, സഞ്ചി അല്ലെങ്കിൽ ബോക്സ് ഉപയോഗിച്ച് വേർതിരിച്ച് സൂക്ഷിക്കുക
  • ഈർപ്പമുള്ളതോ നനഞ്ഞതോ ആയ മുസ്ഹഫുകൾ മറ്റുള്ളവയുമായി ചേർക്കാതെ പ്രത്യേകം വേർതിരിക്കുക
  • വിട്ടുപോയതോ അഴിഞ്ഞുപോയതോ ആയ ഖുർആൻ താളുകൾ ഉണ്ടെങ്കിൽ പ്രത്യേകം സുരക്ഷിതമായി സൂക്ഷിക്കുക
  • മുഴുവൻ മുസ്ഹഫുകൾക്ക് പുറമെ ഖുർആൻ ഭാഗങ്ങളോ ആയത്തുകളോ ഉണ്ടെങ്കിൽ കൈമാറുമ്പോൾ വ്യക്തമാക്കുക
  • വലിയ അളവിൽ കൈമാറാനുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കുകയോ ഡോർസ്റ്റെപ്പ് കളക്ഷൻ സൗകര്യം ഉപയോഗിക്കുകയോ ചെയ്യുക
Batch C1 Picture 21 — GPS verified collection point
കൈമാറിയതിന് ശേഷം

ഓരോ മുസ്ഹഫും ആദ്യം പരിശോധിക്കും — ഒന്നുപോലും അനാവശ്യമായി ഒഴിവാക്കില്ല

ശേഖരണ കേന്ദ്രങ്ങളിൽ നിന്നെത്തിക്കുന്ന മുസ്ഹഫുകളുടെ നിലവിലെ അവസ്ഥ കൃത്യമായി വിലയിരുത്തുന്നു. തുടർന്ന് ഉപയോഗിക്കാവുന്നവ, നവീകരിക്കേണ്ടവ, പുനർവിതരണത്തിന് മാറ്റേണ്ടവ, പൂർണ്ണമായി കേടുവന്നവ എന്നിങ്ങനെ കൃത്യമായി വേർതിരിക്കുന്നു

വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷവും ഉപയോഗിക്കാൻ സാധിക്കാത്തവ മാത്രമാണ് ശരീഅഃ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായി അന്തിമ പരിപാലന പ്രക്രിയയിലേക്ക് മാറ്റുന്നത്

അടുത്തുള്ള കേന്ദ്രങ്ങൾ ലഭ്യമല്ലേ?

ശേഖരണ കേന്ദ്രം ലഭ്യമല്ലെങ്കിൽ വീട്ടിൽ നിന്നുള്ള ശേഖരണത്തിന് അപേക്ഷിക്കാം

QP നെറ്റ്‌വർക്കിന്റെ പൊതു ശേഖരണ ശൃംഖല ഘട്ടംഘട്ടമായാണ് വികസിപ്പിക്കുന്നത്. നിങ്ങളുടെ പ്രദേശത്ത് നിലവിൽ ശേഖരണ കേന്ദ്രങ്ങൾ ലഭ്യമല്ലെങ്കിൽ, സേവനമുള്ള സമീപ പ്രദേശങ്ങളിൽ നിന്ന് വീട്ടിലെത്തി ശേഖരിക്കാനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്

മസ്ജിദ്, മദ്റസ, ഇസ്ലാമിക സ്ഥാപനങ്ങൾ അല്ലെങ്കിൽ പ്രാദേശിക സംഘടനകൾക്ക് QPN ശേഖരണ കേന്ദ്രമായി പ്രവർത്തിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, 'ബന്ധപ്പെടുക' പേജ് വഴി പങ്കാളിത്തത്തിനായുള്ള അന്വേഷണങ്ങൾ അയക്കാം

മസ്ജിദുകളും മദ്റസകളും

നിങ്ങളുടെ സ്ഥാപനം ഒരു പ്രാദേശിക ഖുർആൻ സംരക്ഷണ കേന്ദ്രമാകാം

മസ്ജിദുകളും മദ്റസകളും സമൂഹത്തിന് എളുപ്പത്തിൽ എത്തിച്ചേരാവുന്ന വിശ്വസനീയ ഇടങ്ങളാണ്. QP Network അംഗീകൃത പ്രവർത്തന മാർഗരേഖ, സുരക്ഷിത സൂക്ഷിപ്പിനുള്ള മാർഗനിർദ്ദേശം, സന്നദ്ധ പ്രവർത്തകൻ ഏകോപനം, അംഗീകൃത കൈമാറ്റം നടപടിക്രമം എന്നിവയോടെ യോഗ്യമായ സ്ഥാപനങ്ങളെ ശേഖരണ കേന്ദ്രം ശൃംഖലയിലേക്ക് ഘട്ടംഘട്ടമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.

ഓർമ്മിക്കുക

ഒരു മുസ്ഹഫ് പോലും അശ്രദ്ധയാൽ സാധാരണ മാലിന്യത്തിന്റെ ഭാഗമാകരുത്.

നിങ്ങളുടെ കൈവശമുള്ള പഴകിയതോ കേടുവന്നതോ ആയ മുസ്ഹഫ് സുരക്ഷിതമായി സൂക്ഷിച്ച് അംഗീകൃത ശേഖരണ കേന്ദ്രം വഴിയോ ലഭ്യമായിടത്ത് വീട്ടിലെത്തി ശേഖരിക്കുന്ന സേവനം വഴിയോ കൈമാറുക.

ശേഖരണ വാഹന സമയക്രമം

അടുത്ത ശേഖരണ വാഹനത്തിന്റെ സ്ഥിരീകരിച്ച തീയതിയും സമയപരിധിയും പരിശോധിക്കുക.