ഖുർആൻ സംരക്ഷണ ശൃംഖല അടിയന്തിര സംരക്ഷണം വേണ്ട മുസ്ഹഫുകൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ അതിൻ്റെ ചിത്രവും ലൊക്കേഷനും WhatsApp ചെയ്യുക
എങ്ങനെ പ്രവർത്തിക്കുന്നു

മുസ്ഹഫ് ഏറ്റെടുക്കുന്നതുമുതൽ ഉചിതമായ രീതികളിലൂടെ ഖുർആനോടുള്ള ആദരവ് നിലനിർത്തികൊണ്ടുള്ള പ്രവർത്തന ക്രമീകരണങ്ങൾ നടപ്പാക്കുന്നു.

QP Network ൻ്റെ സമീപനം സംരക്ഷണത്തിന് മുൻഗണന നൽകുന്നതാണ്. ആദ്യം സുരക്ഷിതമായ ശേഖരണം, തുടർന്ന് അവസ്ഥാ പരിശോധന & തരംതിരിക്കൽ, സാധ്യമെങ്കിൽ അറ്റകുറ്റപ്പണിയും പുനഃസ്ഥാപനവും, ഉപയോഗയോഗ്യമെങ്കിൽ പുനർവിതരണം, ഈ രീതികളിൽ ഉൾപ്പെടുന്നില്ലെങ്കിൽ മാത്രമാണ് അന്തിമ സംസ്കരണം പരിഗണിക്കുന്നത്.

പ്രവർത്തനക്രമം തത്വം

“അന്തിമ കൈകാര്യം (സംസ്കരണം) ആദ്യ പരിഗണനയല്ല”

ഓരോ മുസ്ഹഫിൻ്റെയും അവസ്ഥ ഒരുപോലെ ആയിരിക്കില്ല. ഉപയോഗസൗകര്യം, അറ്റകുറ്റപ്പണിയിലൂടെ വീണ്ടെടുക്കാവുന്ന സാധ്യത, പൂർണ്ണത, പുനർവിതരണം അനുയോജ്യത തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാണ് അടുത്ത ഘട്ടം തീരുമാനിക്കുന്നത്.

അംഗീകൃത (ശരീഅഃ) പ്രവർത്തന മാർഗരേഖ ആയിരിക്കും QPN അവലംബമാക്കുന്നത്, അശുദ്ധമായ സാഹചര്യങ്ങളിൽ നിന്ന് വീണ്ടെടുത്ത ഖുർആൻ ഭാഗങ്ങൾ ആണെങ്കിൽ അത് സംസ്കരണത്തിന് മുൻപ് നിർബന്ധമായും ശുദ്ധീകരണ പ്രക്രിയകൾക്ക് വിധേയമായിരിക്കണം.

നടപടിക്രമങ്ങളുടെ വിവിധ ഘട്ടങ്ങൾ

QP Network പ്രവർത്തനക്രമം ഏഴ് പ്രധാന ഘട്ടങ്ങളായി കാണാം.

01

ശേഖരണം അഭ്യർത്ഥന / നേരിട്ട് ഏൽപ്പിക്കൽ

QPN ൻ്റെ ശേഖരണ കേന്ദ്രങ്ങളിൽ മുസ്ഹഫ് കൈമാറുകയോ, അതിന് സാധ്യമായില്ലെങ്കിൽ വീടുകളിൽ എത്തി ശേഖരിക്കാനുള്ള അഭ്യർത്ഥന അയയ്ക്കുക ചെയ്യുകയോ ചെയ്യാം.

02

ശേഖരണ കേന്ദ്രങ്ങളിലെ സുരക്ഷിതമായ താൽക്കാലിക സൂക്ഷിപ്പ്

പൂർണമായോ ഭാഗികമായോ ലഭിച്ച ഖുർആൻ ഭാഗങ്ങൾ അതാത് ശേഖരണ കേന്ദ്രങ്ങളിൽ വീണ്ടും മലിനപ്പെടാതെ സുരക്ഷിതമായി സൂക്ഷിക്കുന്നു.

03

പരിശോധന & തരംതിരിക്കൽ

ഉചിതമായ നടപടികൾക്ക് വേണ്ടി ശേഖരിച്ച ഖുർആൻ / കിതാബ് ഭാഗങ്ങൾ തരംതിരിക്കുകയും ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തണം എന്ന് തീരുമാനിക്കുന്നു.

04

അറ്റകുറ്റപ്പണിയും പുനഃസ്ഥാപനവും പരിശോധന

ബൈൻഡിംഗ്, പുറംചട്ട, അഴുകിയ പേജുകൾ പോലുള്ള വീണ്ടെടുക്കാവുന്ന കേടുപാട് ഉണ്ടെങ്കിൽ അറ്റകുറ്റപ്പണിയും പുനഃസ്ഥാപനവും പ്രായോഗികം ആണോ എന്ന് തീരുമാനിക്കുന്നു.

05

പുനരുപയോഗം / പുനർവിതരണം

ഉപയോഗയോഗ്യമായ പ്രതികൾ ആവശ്യമായ വ്യക്തികൾ, കുടുംബങ്ങൾ, മസ്ജിദുകൾ, മദ്റസകൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ എന്നിവരിലേക്ക് അനുയോജ്യമായ സ്ഥിരീകരണത്തോടെ എത്തിക്കാം.

06

ഉചിതമായ അന്തിമ സംസ്കരണം.

മറ്റൊരു പ്രായോഗിക സംരക്ഷണ മാർഗം വേണ്ടാത്ത ഖുർആൻ ഭാഗങ്ങൾ ശരീഅത്ത് മാർഗരേഖ അനുസരിച്ചുള്ള സംസ്കരണ ഘട്ടത്തിലേക്ക് മാറ്റുന്നു.

07

രേഖപ്പെടുത്തൽ (Documentation)

ശേഖരണം, തരംതിരിക്കൽ, പുനഃസ്ഥാപനം, പുനർവിതരണം, അന്തിമ കൈകാര്യം തുടങ്ങിയ വിവിധ പ്രവർത്തന രീതികൾ എല്ലാം കൃത്യമായി രേഖപ്പെടുത്തുന്നു.

Batch B1 Picture 16 — Minor repair/restoration workshop
മൂന്ന് പ്രധാന നിയമങ്ങൾ

പ്രവർത്തനക്രമത്തിന്റെ എല്ലാ ഘട്ടത്തിലും മൂന്ന് അടിസ്ഥാന തത്വങ്ങൾ.

01 — ആദരം

ശേഖരണം മുതൽ ഗതാഗതം, സുരക്ഷിത സൂക്ഷിപ്പ്, പരിശോധന വരെ മുസ്ഹഫ് ആദരവോടെ കൈകാര്യം ചെയ്യുക.

02 — സംരക്ഷണത്തിന് മുൻഗണന

അറ്റകുറ്റപ്പണി, പുനഃസ്ഥാപനം, പുനരുപയോഗം, പുനർവിതരണം എന്നിവയുടെ സാധ്യത ആദ്യം പരിശോധിക്കുക.

03 — അംഗീകൃത നടപടിക്രമം

അന്തിമ കൈകാര്യം ചെയ്യൽ തീരുമാനങ്ങൾ വ്യക്തിഗത അനുമാനമല്ല, ശരീഅഃ അംഗീകരിച്ച അംഗീകൃത പ്രവർത്തന മാർഗരേഖ അടിസ്ഥാനപ്പെടുത്തിയാണ്.

ശേഖരണ കേന്ദ്രം

ഖുർആനും അനുബന്ധ വസ്തുക്കളും സുരക്ഷിതമായി സ്വീകരിച്ച് താൽക്കാലികമായി സൂക്ഷിക്കുന്ന കേന്ദ്രമാണ് ശേഖരണ കേന്ദ്രങ്ങൾ.

ലഭിക്കുന്ന വസ്തുക്കൾ ആദരവോടെയും സുരക്ഷിതമായും സ്വീകരിക്കുക, ആവശ്യമായ അടിസ്ഥാന വിവരങ്ങൾ രേഖപ്പെടുത്തുക, താൽക്കാലിക സുരക്ഷിത സൂക്ഷിപ്പ് ഉറപ്പാക്കുക, തുടർന്ന് QP Network നിശ്ചയിച്ച നടപടിക്രമങ്ങൾ അനുസരിച്ച് അംഗീകൃത കൈമാറ്റം ഏകോപിപ്പിക്കുക എന്നിവയാണ് ശേഖരണ കേന്ദ്രത്തിന്റെ പ്രധാന ചുമതലകൾ.

ശേഖരിച്ച ഖുർആൻ അനുബന്ധ വസ്തുക്കൾ ഒഴിവാക്കുകയോ, കത്തിക്കുകയോ, അന്തിമ കൈകാര്യം സംബന്ധിച്ച സ്വതന്ത്ര തീരുമാനങ്ങൾ എടുക്കുകയോ ചെയ്യരുത്. അത്തരം എല്ലാ നടപടികളും QPN ൻ്റെ നിർദ്ദേശം അനുസരിച്ചായിരിക്കണം.

വീടുകളിലെത്തി ശേഖരിക്കാൻ ഓൺലൈൻ നിർദേശം കൊടുക്കാവുന്നതാണ്

വീടുകളിലെത്തി ശേഖരിക്കാൻ home പേജിലുള്ള Emergency ബട്ടൺ Tap ചെയ്താൽ മതി. വിജയകരമായ സമർപ്പണത്തിന് അഭ്യർത്ഥന നമ്പർ ലഭിക്കും

വീടുകളിലെത്തി ശേഖരിക്കുന്നതിന് കൃത്യമായ Gio location, സന്നദ്ധ പ്രവർത്തകരുടെ ലഭ്യത ശേഖരണ ശേഷി എന്നിവയെ ആശ്രയിച്ചിരിക്കും.

ശരീഅത്ത് മാർഗനിർദ്ദേശങ്ങളും പാലനവും

ഈ വെബ്‌സൈറ്റ് QP Network-ൻ്റെ പ്രവർത്തന രീതി വിശദീകരിക്കുന്നതിനായുള്ളതാണ്; മറ്റ് ഫത്‌വാ സേവനങ്ങൾ ഒന്നും ഇവിടെ ലഭ്യമാവില്ല.

ശരീഅഃ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് QP Network-ന്റെ ഓരോ പ്രവർത്തനഘട്ടവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. പൂർണ ഖുർആൻ പ്രതികൾ, ഭാഗിക പേജുകൾ, ഖുർആൻ ആയത്തുകൾ ഉൾക്കൊള്ളുന്ന ഏതൊരു വസ്തുവും അവയുടെ പവിത്രതയും ആദരവും കാത്തുസൂക്ഷിക്കുന്ന രീതിയിലാണ് സ്വീകരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത്.

അടുത്ത ഘട്ടം

കേടുവന്ന മുസ്ഹഫിന് അനുയോജ്യമായ ശേഖരണ മാർഗം തിരഞ്ഞെടുക്കുക

അടുത്ത സ്ഥിരീകരിച്ച ശേഖരണ കേന്ദ്രം ലഭ്യമാണെങ്കിൽ അതിലേക്ക് കൈമാറാം. അല്ലെങ്കിൽ സേവനം ലഭ്യത ഉള്ള സ്ഥലങ്ങളിൽ വീടുകളിലെത്തി ശേഖരിക്കാനുള്ള അഭ്യർത്ഥന നൽകാം.